Connect with us

Kerala

പി എസ് സിയുടെ ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) നടത്തുന്ന ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഇന്ന് നടക്കുന്നു. കെ എസ് ആര്‍ ടി സി അസിസ്റ്റന്റ് ഇന്‍ജിനീയര്‍ തസ്തികയിലേക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയാണ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ നടക്കുന്നത്. ഉച്ചക്ക് രണ്ട് മുതല്‍ മൂന്നേക്കാല് വരെയാണ് പരീക്ഷാസമയം. ഇതോടെ ഓണ്‍ലൈന്‍ പരീക്ഷയെന്ന പി എസ് സിയുടെ ഏറെക്കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്.

150ഓളം പേര്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്നുണ്ട്. ആദ്യഘട്ടത്തില്‍ രണ്ടായിരം ഉദ്യോഗാര്‍ഥികള്‍ വരെയുള്ള തസ്തികകളിലേക്ക് ഓണ്‍ന്‍ൈ പരീക്ഷ നടത്താനാണ് പി എസ് സി തീരുമാനം. പരീക്ഷ ഓണ്‍ലൈനാക്കുന്നതോടെ ചെലവ് ചുരുക്കാനാകുമെന്നും പി എസ് സി കണക്ക്കൂട്ടുന്നു.

Latest