Connect with us

Eranakulam

കൊച്ചിയില്‍ ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി

Published

|

Last Updated

കൊച്ചി: എറണാകുളത്ത് നിന്ന് ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. കൊച്ചി കോര്‍പറേഷന്റെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മട്ടാഞ്ചേരിയില്‍ നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. ഒരാഴ്ച പഴക്കമുള്ളതാണ് പിടിച്ചെടുത്ത ഇറച്ചിയെന്ന് അധികൃതര്‍ പറഞ്ഞു.

പോത്തിന്റെ ചങ്കും കരളുമാണ് പിടിച്ചെടുത്തത്. സുനാമി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് വില്‍ക്കുന്നത്. സമൂസ, കബാബ്, മീറ്റ് റോള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് സുനാമിയാണ്.

കര്‍ണാടകയിലെ ഹൂഗ്ലിയില്‍ നിന്നാണ് ഇത് കേരളത്തിലെത്തുന്നത്. 30 മുതല്‍ 35 രൂപ വരെ നിരക്കിലാണ് ഇത് ഹോട്ടലുകള്‍ക്ക് വില്‍ക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.