Connect with us

Kerala

അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ ഏര്‍പ്പെടുത്തും: മന്ത്രി അലി

Published

|

Last Updated

തിരുവനന്തപുരം: നഗരസഭകള്‍ക്ക് കീഴില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ തുക മുടക്കി നടത്തുന്ന പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഓണം കഴിഞ്ഞാലുടന്‍ എല്ലാ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇ-ടെന്‍ഡര്‍ സംവിധാനം നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കരാറുകാര്‍ അവിഹിതമായി ഇടെപടുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പലയിടത്തും കരാറുകാരുടെ ഇടപെടല്‍ സംഘര്‍ഷത്തിടയാക്കിയിരുന്നു. തദ്ദേശ ഭരണ കേന്ദ്രങ്ങളില്‍ കൈയേറ്റം നടത്തി ആരും കരാര്‍ എടുക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

കരാറുകാര്‍ തമ്മില്‍ ചില പ്രവൃത്തികളില്‍ ഒത്തുകളി നടത്തുകയും മറ്റു ചിലപ്പോള്‍ തമ്മില്‍ തല്ലുകയും ചെയ്യുന്നുണ്ട്. സുതാര്യതയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികളില്‍ സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്താനാണ് ഇ-ടെന്‍ഡര്‍ ഏര്‍പ്പെടുത്തുന്നത്. പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. സിംഗിള്‍ ടെന്‍ഡര്‍ സംവിധാനമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മത്സര സ്വഭാവമില്ലാതെ മരാമത്ത് പണികള്‍ ടെന്‍ഡര്‍ നല്‍കുന്നതിലൂടെ നഗരസഭകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്. കരാര്‍ നല്‍കുന്നതില്‍ സുതാര്യത നിലനിര്‍ത്താന്‍ ഇ ടെന്‍ഡറിംഗ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, മരുന്നു കമ്പനികളെ ബഹിഷ്‌കരിച്ചാല്‍ ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് വിപണിയില്‍ കടുത്ത ക്ഷാമമുണ്ടാകുമെന്നും ഇത് ജനങ്ങള്‍ക്ക് നേരെയുള്ള സമരമായി മാറുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.