Connect with us

Ongoing News

സെവാഗ്, ഗംഭീര്‍, സഹീര്‍ ഇന്ത്യ എ സ്‌ക്വാഡില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങി. വെസ്റ്റിന്‍ഡീസിനെതിരായ ചതുര്‍ദിന പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇവരെ ഉള്‍പ്പെടുത്തി. ഗംഭീറും സഹീറും കഴിഞ്ഞ വര്‍ഷാവസാനമാണ് അവസാനമായി ഇന്ത്യക്ക് കളിച്ചത്. സെവാഗ് മാര്‍ച്ചില്‍ ടെസ്റ്റ് കളിച്ചതാണ് അവസാന രാജ്യാന്തര മത്സരം. 2006 ല്‍ അവസാന ടെസ്റ്റ് മത്സരം കളിച്ച മുഹമ്മദ് കൈഫിനും അവസരം നല്‍കിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും വെസ്റ്റിന്‍ഡീസിനെതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട യുവരാജ് സിംഗ് വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ഏകദിനത്തില്‍ ഇന്ത്യ എ യുടെ നായകനാണ്. ആഭ്യന്തര ക്രിക്കറ്റിലെ ചലഞ്ചരര്‍ ട്രോഫിയിലും ഇന്ത്യ ബ്ലു ടീമില്‍ യുവിയുണ്ട്.
ചാമ്പ്യന്‍സ് ലീഗ് ടി20 ഷെഡ്യുളിനിടിയിലാണ്് ഇന്ത്യയിലേക്കുള്ള വിന്‍ഡസീസ് പര്യടനം. അതിനാല്‍ മുരളി വിജയ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, അംബാട്ടി റായിഡു, ശിഖര്‍ ധവാന്‍, വൃഥിമാന്‍ സാഹ എന്നീ ഏകദിന സ്‌ക്വാഡ് അംഗങ്ങളെ വിന്‍ഡീസിനെതിരെ പരിഗണിച്ചിട്ടില്ല.
ഇന്ത്യ എ സ്‌ക്വാഡ് ( രണ്ട്, മൂന്ന് ചതുര്‍ദിന മത്സരം): ചേതേശ്വര്‍ പുജാര (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, ഷെല്‍ഡന്‍ ജാക്‌സന്‍, അഭിഷേക് നായര്‍, പരസ് ദോഗ്ര, ഉദയ് കൗള്‍ (വിക്കറ്റ് കീപ്പര്‍), പര്‍വേസ് റസൂല്‍, ഭാര്‍ഗവ് ഭട്ട്, ധവാല്‍ കുല്‍ക്കര്‍ണി, സഹീര്‍ഖാന്‍, ഈശ്വര്‍ പാണ്‌ഡെ, മുഹമ്മദ് ഷമി, മുഹമ്മദ് കൈഫ്.
ഇന്ത്യ എ സ്‌ക്വാഡ് ( ആദ്യ ചതുര്‍ദിന മത്സരം): ചേതേശ്വര്‍ പുജാര (ക്യാപ്റ്റന്‍), ജീവന്‍ജോത് സിംഗ്, കെ എല്‍ രാഹുല്‍, മന്‍പ്രീത് ജുനേജ, രജത് പല്‍വാല്‍, ഹര്‍ഷദ് ഖാദിവാലെ, പര്‍വേസ് റസൂല്‍, ഭാര്‍ഗവ് ഭട്ട്, ഈശ്വര്‍ പാണ്‌ഡെ, മുഹമ്മദ് ഷമി, അശോക് ദിന്‍ഡ, രോഹിത് മൊത്‌വാനി (വിക്കറ്റ് കീപ്പര്‍), ധവാല്‍ കുല്‍ക്കര്‍ണി, പരസ് ദോഗ്ര.
ഇന്ത്യ എ സ്‌ക്വാഡ് (ഏകദിനം, ട്വന്റി 20): യുവരാജ് സിംഗ് (ക്യാപ്റ്റന്‍), ഉന്‍മുക്ത് ചന്ദ്, റോബിന്‍ ഉത്തപ്പ,
ബി അപരാജിത്, കെദാര്‍ യാദവ്, നമന്‍ ഓജ (വിക്കറ്റ് കീപ്പര്‍), യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ജയദേവ് ഉനാദ്കാദ്, പ്രവീണ്‍ കുമാര്‍, സുമിത് നര്‍വാള്‍, ഷഹ്ബാസ് നദീം, മന്‍ദീപ് സിംഗ്, രാഹുല്‍ ശര്‍മ.