Connect with us

International

സിറിയക്ക് മേല്‍ നിയന്ത്രിത സൈനിക നടപടി ആവശ്യം: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരെ നിയന്ത്രിത സൈനിക നടപടി അനിവാര്യമാണെന്ന് ബറാക്ക് ഒബാമ. വൈറ്റ് ഹൗസില്‍ നിന്ന് രാഷ്ട്രത്തോട് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് ഒബാമ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം രാസായുധപ്രയോഗത്തിലൂടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിറിയന്‍ സര്‍ക്കാരിന് വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും ഒബാമ പറഞ്ഞു.

രാസായുധപ്രയോഗത്തിലൂടെ സിറിയ യുദ്ധനിയമം ലംഘിച്ചതായും ഈ സാഹചര്യത്തില്‍ വെറും കാഴ്ചക്കാരായിരിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാസായുധ പ്രയോഗത്തിന് തിരിച്ചടി നല്‍കേണ്ടത് അമേരിക്കയുടെ ദേശീയ സുരക്ഷാതാല്‍പര്യത്തിന് അനിവാര്യമാണെന്നും ഒബാമ പറഞ്ഞു. 15 മിനുട്ട് മാത്രമാണ് പ്രസംഗം നടന്നത്. ഒബാമ രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുമ്പോള്‍ വൈറ്റ് ഹൗസിന് പുറത്ത് യുദ്ധ വിരുദ്ധ സമരം നടക്കുന്നുണ്ടായിരുന്നു.