Connect with us

National

മുസാഫര്‍ നഗര്‍ കലാപം വന്‍ ദുരന്തം: പ്രധാനമന്ത്രി

Published

|

Last Updated

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടമാടിയ കലാപം വലിയ  ദുരന്തമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു പ്രധാനമന്ത്രി. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. കലാപം ഭവനരഹിതരാക്കപ്പെട്ട മുസാഫര്‍ നഗര്‍ നിവാസികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശവും നല്‍കി.

ഭവനരഹിതരാക്കപ്പെട്ടവര്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രധാനമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തി. ബാസി കലാന്‍, തവ്‌ലി ഗ്രാമങ്ങളിലാണ് പ്രധാനമനമന്ത്രിയും സംഘവും പര്യടനം നടത്തിയത്. ഇവിടങ്ങളില കലാപത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ഭവനരഹിതരാക്കപ്പെട്ടവരുമായ നൂറുക്കണക്കിന് ആളുകള്‍ പ്രധാനമന്ത്രിയോട് തങ്ങളുടെ പരിദേവനങ്ങള്‍ പങ്ക് വെച്ചു. വി ഐ പികള്‍ സന്ദര്‍ശിക്കുമ്പോള്‍ അതീവ സുരക്ഷയൊരുക്കുന്ന പോലീസ് തങ്ങളെ സഹായിക്കാന്‍ എന്തുകൊണ്ട് വരുന്നില്ലെന്നായിരുന്നു ഒരാളുടെ ചോദ്യം. 40,000ത്തോളം ആളുകളാണ് ഇവിടെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്.