Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ല: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കില്‍ നിരക്ക് കൂട്ടി നഷ്ടം നികത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഉത്തരവ് ഇന്ന് നിലവില്‍ വരും.

കേരളത്തിലെ ദുര്‍ഭരണം കൊണ്ടാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലായതെന്ന് നിരീക്ഷിച്ച കോടതി, മാധ്യമപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും സൗജന്യയാത്ര അനുവദിച്ചത് എന്തിനാണെന്നും ചോദിച്ചു.

പൊതുവിപണിയിലെ വിലയില്‍ കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Latest