Connect with us

International

യു എസ് നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്: മരണം 13 ആയി

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് തലസ്ഥാനമായ വാഷിംഗ്ടണിലുണ്ടായ വെടിവെപ്പില്‍ 13  പേര്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണ്‍ നേവി യാര്‍ഡിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാവിലെ 8.20 നാണ് (ഇന്ത്യന്‍ സമയം വൈകീട്ട് 6.50) സംഭവം. തോക്കുധാരിയായ ആള്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.

നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ആരോണ്‍ അലക്‌സി ആണ് വെടിവെപ്പ് നടത്തിയത് എന്ന് എഫ് ബി ഐ അറിയിച്ചു. പോലീസിന്റെ തിരിച്ചടിയില്‍ ഇയാള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു ഇന്ത്യന്‍ വംശജനും ഉണ്ട്. വിഷ്ണു പണ്ഡിറ്റാണ് മരിച്ച ഇന്ത്യന്‍ വംശജന്‍. നാവിക സേനയുടെ ബാല്‍ക്കെണിയില്‍ വെച്ചാണ് അലക്‌സി വെടിയുതിര്‍ത്തത്.

സംഭവത്തെ തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡി സിയിലെ ആറ് സ്‌കൂളുള്‍ അടച്ചു. റൈഗാണ്‍ ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. അക്രമിക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തുകയാണ്. മൂവായിരത്തോളം പേര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് വാഷിംഗ്ടണ്‍ നേവല്‍ യാര്‍ഡ്.

 

 

Latest