Connect with us

Ongoing News

കെ എസ് ആര്‍ ടി സി 2,225 സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള ഭീമന്‍ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കെ എസ് ആര്‍ ടി സി 2225 സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയവയില്‍ കൂടുതലും. 7000 രൂപയില്‍ താഴെ കളക്ഷനുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. അതേസമയം, 93 ജന്റം സര്‍വീസുകള്‍ റദ്ദാക്കില്ല.

കെ എസ് ആര്‍ ടി സിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ വന്‍കിട പൊതുമേഖലാ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന ഹെക്കോടതി ഉത്തരവിനെതിെര എണ്ണക്കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി.

ദുര്‍ഭരണമാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.