Connect with us

National

നാവിക ആസ്ഥാനത്തെ പീഡനം: അന്വേഷണം നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പിഡനക്കേസിന്റെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തവിട്ടു. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി നടപടി. കേസ് അന്വേഷിക്കുന്ന കേരളാ പോലീസിനെ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരിയുടെ ഹരജി. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കേസിലെ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

ഈ വര്‍ഷം ഏപ്രിലിലാണ് ഒഡീഷക്കാരിയായ യുവതി, ദക്ഷിണമേഖലാ നാവിക ആസ്ഥാനത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്. മേലുദ്യോഗസ്ഥര്‍ക്കൊപ്പം കഴിയാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ കൊച്ചി പോലീസ് പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു.

Latest