Connect with us

National

മക്ക മസ്ജിദിലെ ഐ എ എസ് പരിശീലനം ശ്രദ്ധേയമാകുന്നു

Published

|

Last Updated

ചെന്നൈ: മക്ക മസ്ജിദിലെ സിവില്‍ സര്‍വീസ് പരിശീലനം ശ്രദ്ധേയമാകുന്നു. പള്ളിയിലെ നിസ്‌കാരത്തിനൊപ്പം ഐ എ എസ് പരിശീലന കേന്ദ്രം നടത്തിയാണ് മസ്ജിദ് വേറിട്ടൊരു പാത തുറന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണ് ഉത്തരവാദിത്വം പൂര്‍ത്തിയാകുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മുസ്‌ലിംകളെ വോട്ട് ബേങ്കായി മാത്രമാണ് കാണുന്നതെന്നും മുഖ്യ ഇമാം മൗലാനാ ശംസുദ്ദീന്‍ ഖാസിമി പറഞ്ഞു.
18 വര്‍ഷമായി തമിഴ്‌നാട്ടില്‍ നിന്ന് മുസ്‌ലിം പ്രതിനിധികളായി ഒരാള്‍ പോലും ഐ എ എസ് മേഖലയില്‍ ഇല്ലെന്ന സ്ഥിതിയില്‍ നിന്നുള്ള മാറ്റമാണ് മസ്ജിദ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരും ദൈവഭക്തിയുള്ളവരുമായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അഴിമതിയില്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ പഠിക്കുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും തുക ഈടാക്കുന്നില്ല.
സൗകര്യത്തിന്റെ അപര്യാപ്തത കാരണം ഇപ്പോള്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അവരിലേക്കു കൂടി കോഴ്‌സ് വ്യാപിപ്പിക്കാന്‍ താത്പര്യം ഉണ്ടെന്നും മൗലാന കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തില്‍ 30 ലക്ഷം ചെലവ് വരുന്ന ഈ സംരംഭത്തിന് ഒരു ട്രസ്റ്റ് രൂപവത്കരിച്ചാണ് പ്രവര്‍ത്തങ്ങള്‍ നിയന്ത്രിക്കുന്നത്.

Latest