Connect with us

Kerala

കോടതിയെ സ്വാധീനിച്ച് സത്യസന്ധനെന്ന് വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു വി എസ്

Published

|

Last Updated

തിരുവനന്തപുരം: കോടതിയെ സ്വാധീനിച്ച് സത്യസന്ധനാണെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വെളിയം ഭാര്‍ഗവന്‍ അനുസ്മരണ സമ്മേളനത്തിലാണ് വി എസിന്റെ പരാമര്‍ശം. തീവെട്ടിക്കൊള്ളയെ വെല്ലുന്ന അഴിമതിയാണ് മുഖ്യമന്ത്രി നടത്തുന്നത്. എന്നിട്ട് സ്വന്തം പോലീസിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. ഇത് നാണംകെട്ട സമീപനമാണെന്നും മുഖ്യമന്ത്രിക്ക് ഏറെ നാള്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നും വി എസ് പറഞ്ഞു.

Latest