Connect with us

Gulf

വീട്ടുടമസ്ഥയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; വീട്ടുജോലിക്കാരിക്ക് തടവ്

Published

|

Last Updated

ദുബൈ: വിദ്വേഷത്തെ തുടര്‍ന്ന് ജോര്‍ദാന്‍ സ്വദേശിയായ വീട്ടുടമസ്ഥയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച ഏഷ്യന്‍ വേലക്കാരിക്ക് ദുബൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവ് വിധിച്ചു ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തും.
വീട്ടുടമസ്ഥ ഉറങ്ങിക്കിടക്കവേയാണ് വേലക്കാരിയുടെ കൊലപാതക ശ്രമം. കഴിഞ്ഞ ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്.
തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ വീട്ടുടമസ്ഥ വിദഗ്ധ ചികിത്സയെ തുടര്‍ന്ന് അപകടനില തരണം ചെയ്തിട്ടുണ്ട്. വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥയും വേലക്കാരിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.

കുഞ്ഞിനെ കൊന്ന വേലക്കാരിക്ക് വധശിക്ഷ

അബുദാബി: വീട്ടുമടസ്ഥനായ സ്വദേശിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ഏഷ്യക്കാരിയായ വീട്ടുവേലക്കാരിക്ക് വധശിക്ഷ. അബുദാബി ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. വീട്ടുമടസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളുമാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വിചാരണ വേളയില്‍ പ്രതി കോടതിയില്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ കൊടും ക്രൂരത ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.