Connect with us

International

യുവാവ് ശ്വസിക്കുന്നത് നെറ്റിയിലൂടെ

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ 22ക്കാരന്‍ ഇനി നെറ്റിയിലൂടെ ശ്വസിക്കും. അപകടത്തില്‍ മൂക്ക് തകര്‍ന്ന ചൈനീസ് യുവാവിന്റെ നെറ്റിയില്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ മൂക്ക് തുന്നിച്ചേര്‍ക്കുകയായിരുന്നു. സിയോലിയാന്‍ എന്ന യുവാവിനാണ് നെറ്റിയില്‍ കൃത്രിമ മൂക്ക് ഘടിപ്പിച്ചത്. തകര്‍ന്ന മൂക്ക് ശരിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ശസ്ത്രക്രിയയിലൂടെ പുതിയ മൂക്ക് തുന്നി ചേര്‍ത്തതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഫുജിയാന്‍ പ്രവിശ്യയിലെ ഫുസ്ഹൗ ആശുപത്രി വക്താക്കള്‍ അറിയിച്ചു.
chinis man nose
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് യുവാവ് അപകടത്തില്‍പ്പെടുകയും മൂക്കിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. എന്നാല്‍ തുടര്‍ന്ന് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വന്നതോടെ മൂക്കില്‍ പഴുപ്പ് കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്കിയ നടത്തിയത്.

മൂക്കിന്റെ യഥാര്‍ഥ സ്ഥാനത്ത് തന്നെ കൃത്രിമ മൂക്ക് തുന്നിച്ചേര്‍ക്കാന്‍ സാധിക്കുമെങ്കിലും ഇതിന് കൂടുതല്‍ സമയമെടുക്കും. അതുവരെ രോഗിക്ക് നെറ്റിയിലെ മൂക്കിലൂടെ ശ്വസിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിന്റെ വാരിയെല്ലിന്റെയും തൊലിയുടെയും ഭാഗങ്ങള്‍ ഉപയോഗിച്ചാണ് കൃത്രിമ മൂക്ക് നിര്‍മിച്ചത്.

Latest