Connect with us

International

ശ്രീകാന്ത് ശ്രീനിവാസന്‍ യുഎസ് സര്‍ക്യൂട്ട് കോടതി ജഡ്ജിയായി ചുമതലയേറ്റു

Published

|

Last Updated

വാഷിംങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ യുഎസ് സര്‍ക്യൂട്ട് കോടതി ജഡ്ജിയായി ചുമതലയേറ്റു. കഴിഞ്ഞ വര്‍ഷമാണ് 46 കാരനായ ശ്രീനിവാസനെ പദവിയിലേക്ക്്് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നാമനിര്‍ദേശം ചെയ്തത്. അമേരിക്കയിലെ ഏറ്റവും ഉന്നത പീഡങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കോടതിയാണ് അപ്പീല്‍ അധികാരമുള്ള ഡിസി സര്‍ക്യൂട്ട് കോടതി. യുഎസ് സര്‍ക്കാറിന്‍രെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചുവരുന്നതിനിടക്കാണ് പുതിയ നിയമനം. ഛണ്ഡിഗഡിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കാന്‍സാസ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റ മാതാപിതാക്കള്‍.

Latest