Connect with us

National

ഡീസല്‍, എല്‍ പി ജി വില കുത്തനെ കൂട്ടാന്‍ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി:  ഡീസല്‍, പാചകവാതക വില വര്‍ധിപ്പിക്കാന്‍ പരേഖ് കമ്മിറ്റി ശിപാര്‍ശ. ഡീസല്‍ ലിറ്ററിന് നാല് രൂപയും പാചക വാതകം സിലിണ്ടറിന് നൂറ് രൂപയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. ഇതിനു പുറമേ ഡീസല്‍ ലിറ്ററിന് പ്രതിമാസം ഒരു രൂപ വീതം വര്‍ധിപ്പിച്ച് സബ്‌സിഡി കുറയ്ക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.  പാചക വാതകത്തിന് അടുത്ത വര്‍ഷ‌ം മുതല്‍ 25 ശതമാനം വില വര്‍ധിപ്പിച്ച് മൂന്ന് വര്‍ഷത്തിനകം സബ്സിഡി പൂര്‍ണമായും എടുത്ത് കളയണമെന്നും നിര്‍ദേശമുണ്ട്.

ഇപ്പോള്‍ നല്‍കുന്ന ഒന്‍പത് സബ്‌സിഡി സിലിണ്ടറുകള്‍ ആറാക്കി ചുരുക്കണെമന്നും സബ്‌സിഡി സിലിണ്ടറുകള്‍ ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതെപ്പടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. റേഷന്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില കൂട്ടണമെന്ന ശിപാര്‍ശയുമുണ്ട്. മണ്ണെണ്ണ വില രണ്ട് രൂപ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.

Latest