Connect with us

Malappuram

നൈജീരിയന്‍ യുവാക്കളെ എ ആര്‍ ക്യാമ്പും ഏറ്റെടുത്തില്ല: കരിപ്പൂര്‍ പോലീസ് ഊരാക്കുടുക്കില്‍

Published

|

Last Updated

കൊണ്ടോട്ടി: പുളിക്കല്‍ സ്വദേശിയായ ഡോക്ടറെ പറ്റിച്ച് 35 ലക്ഷം തട്ടിയ കേസിലെ പ്രതികളായ നൈജീരിയന്‍ യുവാക്കളെ കൊണ്ട് കരിപ്പൂര്‍ പോലീസ് ഊരാക്കുടുക്കില്‍.
ആഫ്രിക്കന്‍ ബേങ്കില്‍ ഉടമയില്ലാത്ത പണം വീണ്ടെടുത്തു നല്‍കുന്നു എന്ന ഇന്റെര്‍നെറ്റ് പരസ്യം കണ്ടാണ് ഡോക്ടര്‍ ചതിയില്‍ പെട്ടത്. പണം പിന്‍വലിക്കുന്നതിന് 35 ലക്ഷം രൂപയോളം ചെലവുണ്ടെന്ന് നൈജീരിയന്‍ യുവാക്കളായ മൈക്കിള്‍ ഒബിറോ മുസാബോ(38), ജോണ്‍സണ്‍ നൊവിന്യൊ ഉലാന്‍സോ (37) എന്നിവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ 35 ലക്ഷം കൈമാറുകയായിരുന്നു. മുംബൈലും പുളിക്കല്‍ വെച്ചുമായിരുന്നു പണം കൈമാറ്റം നടന്നിരുന്നത്.
പെട്ടി തുറന്ന് നോക്കിയപ്പോഴാണ് പെട്ടിയില്‍ കടലാസ് കഷ്ണങ്ങളാണെന്ന് മനസ്സിലായത്. ഡോക്ടറുടെ പരാതി പ്രകാരം പോലീസ് നൈജീരിയന്‍ യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2010 ആയിരുന്നു സംഭവം. രണ്ട് വര്‍ഷം മുമ്പ് മതിയായ തെളിവില്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിട്ടെങ്കിലും യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ കഴിഞ്ഞെന്ന കുറ്റത്തിന് കരിപ്പൂര്‍ പോലീസ് വീണ്ടും ഇവരെ അറസ്റ്റ് ചെയ്തു.
ആറ് മാസത്തെ തടവും 2500 രൂപ പിഴയും കോടതി വിധിക്കുകയുണ്ടായി. തിരുവനന്തപുരം സെന്‍ ട്രല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് നൈജീരിയന്‍ എംബസി അധികൃതര്‍ യാത്രാ രേഖകള്‍ ശരിപ്പെടുത്തിയങ്കിലും വെറുത വിട്ട കോടതി വിധിക്കെതിരെ ഡോക്ടര്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കി. ഇതോടെ വിദേശികളുടെ മടക്കം വീണ്ടും അനിശ്ചിതത്വത്തിലായി. നിലവില്‍ കേസില്ലാത്തതിനാല്‍ ഇവരെ എയര്‍ പോര്‍ട്ടിന് സമീപമുള്ള ഒരു ലോഡ്ജിലാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇവരെ താമസിപ്പിക്കുന്നത്. ഫോറിന്‍ റീജ്യണല്‍ റജിസ്‌ട്രേഷന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ ലോഡ് ജിലേക്ക് മാറ്റിയതെങ്കിലും റൂം വാടകയും ഭക്ഷണ ചെലവും ഓഫീസ് അധികൃതര്‍ നല്‍കിയിരുന്നില്ല. പണം നല്‍കാന്‍ തങ്ങള്‍ക്കുമാകില്ലെന്ന് കരിപ്പൂര്‍ പോലീസ് പറഞ്ഞതോടെ ഇവിടെ നിന്ന് ഒഴിയണമെന്ന് ലോഡ്ജ് അധികൃതരും ആവശ്യപ്പെട്ടു.
ഭക്ഷണവും മറ്റും ആര് നല്‍ജുമെന്ന് ചോദ്യം മുന്നില്‍ വന്നപ്പോള്‍ എഫ് എഫ് ആര്‍ ഒ ഇവരെ പാണ്ടിക്കാട് എ ആര്‍ ക്യാമ്പിലേക്ക് മറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇവരെ എസ് ഐ ഉള്‍പ്പടെയുള്ളവര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും ക്യാമ്പില്‍ എടുക്കാനാവില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും കരിപ്പൂര്‍ ലോഡ്ജിലേക്ക് തന്നെ കൊണ്ടുവരികയായിരുന്നു.

Latest