Connect with us

Kerala

ധന സമ്പാദനവും വിനിയോഗവും ധാര്‍മിക വത്കരിക്കാതെ രാജ്യപുരോഗതി അസാധ്യം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് : ധന സമ്പാദനവും വിനിയോഗവും ധാര്‍മിക വത്കരിക്കാതെ രാജ്യപുരോഗതി അസാധ്യമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ദക്ഷിണേന്ത്യയിലെ വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയായ മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് (എം ഇ സി) “വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം” എന്ന തലവാചകത്തില്‍ ചാലിയം ക്രസന്റ ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യ പുരോഗതിയുടെ അടിസ്ഥാന ഘടകം സമ്പത്താണെങ്കിലും മനുഷ്യരാശിയുടെ നില നില്‍പ്പിനു സനാതന ധാര്‍മിക മാര്‍ഗ്ഗത്തിലൂടെയല്ലാത്ത സാമ്പത്തിക പ്രവര്‍ത്തനം ഭീഷണിയാണ്. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം മുന്നോട്ടു വെക്കുന്നത് ധനത്തിന്റെ ശരിയായ സമ്പാദനവും വിനിയോഗവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ പി അബ്ദുല്‍ കരീം ഹാജി ആപ്‌കോ (പ്രസിഡന്റ് എം ഇ സി) അദ്ധ്യക്ഷത വഹിച്ചു. എം ഇ സി ശരീഅ: കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. പകര മുഹമ്മദ് അഹ്‌സനി, ഇ വി അബ്ദുറഹ്മാന്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ഇ സി) പങ്കെടുത്തു. എം അബ്ദുറഹ്മാന്‍ ഹാജി സീനത്ത് ( സെക്രട്ടറി എം ഇ സി), സ്വാഗതവും ഡോ. ഹനീഫ നന്ദിയും പറഞ്ഞു.

 

Latest