Connect with us

Gulf

നിതാഖാത്ത് പുനരധിവാസം സര്‍ക്കാര്‍ അലംഭാവം വെടിയണം:പി.സി.എഫ്

Published

|

Last Updated

ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വിസ ക്യാന്‍സലായും സ്വദേശത്തേക്ക് തിരിച്ചെത്തിയ ആയിരക്കണക്കിന് വരു മലയാളികളെ പുനരധിവസിക്കു വിഷയത്തിലെ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന്് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന് ദശലക്ഷക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിക്കൊടുത്ത ശേഷം വെറും കൈയ്യോടെ നാട്ടിലേക്ക് മടങ്ങുവര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുവാനുള്ള സാമ്പത്തിക സഹായം, പലിശരഹിത വായ്പ തുടങ്ങിയവ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ജില്ലാ അടിസ്ഥാനത്തില്‍ അടിയന്തിര തൊഴില്‍ സാധ്യത കെണ്ടത്തി പ്രത്യേക സംരംഭം തുടങ്ങി പുനരധിവാസം ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്നും, മന്ത്രി മഞ്ഞളാംകുഴി അലി സൗദി സന്ദര്‍ശന സമയത്ത് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ വായ്പ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.
ശറഫിയ്യ അല്‍ നൂര്‍ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഉമര്‍ മേലാറ്റൂര്‍ ഉദ്്്ഘാടനം ചെയ്തു. പി.എ. മുഹമ്മദ് റാസില്‍. സുബൈര്‍ മൗലവി, മുസ്തഫ പുകയൂര്‍, ഷിഹാബ് പൊന്‍മള, ഇസ്മായില്‍. ത്വാഹ തുടങ്ങിയവര്‍ സംസാരിച്ചു. ജനറ. സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം സ്വാഗതവും ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.