Connect with us

National

മണപ്പുറം ഗോള്‍ഡിന്റെ നാസിക് ഓഫീസില്‍ വന്‍ കവര്‍ച്ച

Published

|

Last Updated

നാസിക്: പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഗോള്‍ഡ് ലോണിന്റെ മഹാരാഷ്ട്രയിലെ ഓഫിസില്‍ വന്‍ കവര്‍ച്ച. നാസിക്കിലെ ഓഫിസില്‍ നിന്ന് 15 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് അഞ്ചംഗ സംഘം കവര്‍ന്നത്. പോലീസ് വേഷത്തിലെത്തിയ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമാണ് വന്‍ കൊള്ള നടത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഓഫീസിന്റെ സ്‌ട്രോംങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഓഫീസില്‍ പ്രവേശിച്ച ഉടന്‍ തന്നെ സി സി ടി വി, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം സംഘം വിച്ഛേദിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങി. കവര്‍ച്ചക്ക് ശേഷം ജീവനക്കാരെ ബന്ദികളാക്കി ഷട്ടര്‍ താഴ്ത്തിയാണ് സംഘം സ്ഥലം വിട്ടത്. രാത്രി 11 മണിയോടെ പോലീസ് എത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്.

Latest