Connect with us

Kerala

കോടതിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഹൈക്കോടതി

Published

|

Last Updated

kerala-high-court_11കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ കോടതിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ഹാറൂന്‍ റഷീദ് കോടതിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്.

സോളാര്‍ കേസില്‍ ബെഞ്ച് മാറ്റത്തെ തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചകള്‍ വേദനാജനകമാണ്. കോടതിയില്‍ നടക്കുന്നതെന്താണെന്ന് അറിയാതെയാണ് ഇക്കൂട്ടര്‍ വിമര്‍ശനമുന്നയിക്കുന്നത്. താന്‍ മുഖ്യമന്ത്രിയുടെ നോമിനിയാണെന്ന് വരെ ഒരു രാഷ്ട്രീയക്കാരന്‍ പറഞ്ഞു. എന്നാല്‍ വ്യക്തിപരാമായ വിമര്‍ശനത്തില്‍ ഖേദമില്ല. എല്ലാ സംവിധാനങ്ങളേയും തകര്‍ത്ത ശേഷം കോടതിയേയും തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂന്‍ റഷീദ് പറഞ്ഞു.

കോടതിയേയും ഒത്തുകളിക്കാന്‍ കിട്ടുമെന്നാണ് ഇക്കൂട്ടര്‍ പ്രതീക്ഷിക്കുന്നത്. ഒത്തുകളിക്ക് കിട്ടാത്തവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണ്.

ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെടുക്കാനുള്ള സാഹചര്യമെന്താണെന്ന് കോടതി ചോദിച്ചു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി പങ്കാളിയാണെങ്കില്‍ ശ്രീധരന്‍ നായര്‍ എന്താണ് അത് തുറന്ന് പറയാത്തതെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും സരിതയും ശ്രീധരന്‍ നായരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

 

Latest