Connect with us

International

നൈജീരിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു

Published

|

Last Updated

ലാഗോസ്: നൈജീരിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു. മുര്‍താല മുഹമ്മദ് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 13 യാത്രക്കാരും ഏഴു ജീവനക്കാരും ഉള്‍പ്പെടെ 20 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വ്യഴാഴ്ചയായിരുന്നു പുലര്‍ച്ചെ 9.30 നായിരുന്നു സംഭവം.

അസോസിയേറ്റഡ് എയര്‍ലൈനുവേണ്ടി ലാഗോസില്‍ നിന്നും ഓണ്‍ഡോ സ്റ്റേറ്റിലെ അകുറേയിലേക്ക് സവാരി നടത്തിയിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് കമ്മീഷണര്‍ വഹീദ് സനൗ അറിയിച്ചു. പറന്നുയര്‍ന്ന്്് രണ്ടു മിനിറ്റിനകം തൊട്ടടുത്തുള്ള തുറസായ സ്ഥലത്ത് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വീഴ്ചയില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

---- facebook comment plugin here -----

Latest