Connect with us

Kerala

കണ്‍സ്യൂമര്‍ഫെഡ് എം ഡി രാജിവെച്ചു

Published

|

Last Updated

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് എം ഡി റെജി ജി നായര്‍ രാജിവെച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതലയുള്ള സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന് അദ്ദേഹം രാജിക്കത്ത് കൈമാറി. കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡ് ഓഫീസുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായിട്ടാണ് രാജി.

ഒക്‌ടോബര്‍ പതിനഞ്ചിനാണ് റെജി ജി നായരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കുന്നത്. ഇതിനുമുന്‍പു ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് രാജിക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരേ ഗൂഢാലോചന നടന്നതായി ആരോപിച്ച അദ്ദേഹം കണ്‍സ്യൂമര്‍ഫെഡിന്റെ തലപ്പത്ത് എത്താനാഗ്രഹിക്കുന്ന കൊല്ലത്തുനിന്നുള്ള ചിലരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. വിജലന്‍സ് നടത്തിയ റെയ്ഡുകളില്‍ ചില രേഖകള്‍ മാത്രമാണ് പിടിച്ചെടുത്തത്. അല്ലാതെ കംപ്യൂട്ടറുകളും ഹാര്‍ഡ്ഡിസ്‌കുകളും പിടിച്ചെടുത്തുവെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest