Connect with us

National

ആധാര്‍ കാര്‍ഡ്: കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. വിധി സര്‍ക്കാറിന്റെ വിവിധ പദ്ധതികളെ ബാധിക്കുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ബോധിപ്പിച്ചു.
ഹരജി ഈ മാസം എട്ടിന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം ഉള്‍പ്പെട്ട ബഞ്ച് മാറ്റി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി.
ശമ്പളം, പി എഫ് തുടങ്ങിയവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി കാര്‍ഡ് ബാധകമല്ലെന്ന് ഉത്തരവു പുറപ്പെടുവിച്ചത്. ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് കോടതി സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് അവര്‍ക്ക് നിയമ സാധുത നല്‍കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ആധാര്‍ കാര്‍ഡിന്റെ വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലായിരുന്നു കോടതി വിധി.

Latest