Connect with us

National

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റശ്രമം: നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം വീണ്ടും പരാജയപ്പെടുത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

കഴിഞ്ഞ 12 ദിവസമായി മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടിരുന്നു.

നുഴഞ്ഞുകയറ്റ ശ്രമം തുടരുന്ന സാഹചര്യത്തില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ തയ്യാറാണെന്ന് വ്യോമസേനയും അറിയിച്ചിട്ടുണ്ട്.

Latest