Connect with us

Kannur

കണ്ണൂരില്‍ പോലീസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ പോലീസുകാര്‍ വീണ്ടും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരിച്ചറിയല്‍ കാര്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവെത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസുകാര്‍ എല്‍ഡിഎഫ്, യുഡിഎഫ് അനുകൂലചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ എംഎസ്പിയുടെ കനത്ത സുരക്ഷയിലായിരുന്നു കണ്ണൂരിലെ തിരഞ്ഞെടുപ്പ്.

---- facebook comment plugin here -----

Latest