Connect with us

Business

ഇന്നോവയുടെ പുതിയ മോഡല്‍ പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ടൊയോട്ടയുടെ ജനപ്രിയ എസ് യു വിയായ ഇന്നോവയുടെ പുതിയ മോഡല്‍ പുറത്തിറക്കി. അഞ്ച് വേരിയന്റുകളില്‍ പുതിയ ഇന്നോവ ഇനി ലഭ്യമാകും. ഇ, ജി, ജി എസ്, വി എക്‌സ്, ഇസഡ് വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്. ഇതില്‍ ഇസഡ് ക്ലാസാണ് ഉയര്‍ന്ന മോഡല്‍. ഇതിന് മധ്യത്തില്‍ രണ്ട് സീറ്റുകളായിരിക്കും ഉണ്ടാകുക.

സാങ്കേതികമാറ്റങ്ങള്‍ ഒന്നുമില്ലാതെ പുറംമോടിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഇന്നോവ പുറത്തിറക്കിയത്. ക്യാബിനിലും ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. വലുപ്പം കൂടിയ ഗ്രില്ലാണ് ബോഡിയിലെ പ്രധാന മാറ്റങ്ങളില്‍ ഒന്ന്. ബംപറിന്റെയും ഫോഗ് ലാംപിന്റെ മോഡലിലും മാറ്റമുണ്ട്. ഇന്റിരിയലില്‍ ബീജ് കളര്‍ സ്‌കീമാണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ഇന്നോവയുടെ ഡല്‍ഹി എക്‌സഷോറൂം വില ഇങ്ങനെ:

Toyota Innova 2.5 GX 7-seater Rs 12,45,604
Toyota Innova 2.5 GX 8-seater Rs 12,50,366
Toyota Innova 2.5 VX 7-seater Rs 14,53,136
Toyota Innova 2.5 VX 8-seater Rs 14,57,780
Toyota Innova 2.5 VX 7-seater Rs 15,06,718 (NEW)

---- facebook comment plugin here -----

Latest