Connect with us

Kerala

സലീം രാജ് കേസ്: സര്‍ക്കാര്‍ നിലപാടില്‍ ഡി ജി പിക്ക് അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസില്‍ കോടതിയിലെ സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി അറിയിച്ച ഡി ജി പി ബാലസുബ്രഹ്മണ്യം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വെറുമൊരു സാധാരണ കോണ്‍സ്റ്റബിളിനെ ഡി ജി പിക്ക് ഭയമാണോയെന്ന് ചോദിച്ചിരുന്നു. ഈ പരമാര്‍ശമാണ് ഡി ജി പിയെ പ്രകോപിപ്പിച്ചത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ സലീ രാജിനെതിരെ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ കോടതി തനിക്കെതിരെ പരമാര്‍ശം നടത്തിയിരിക്കുന്നതില്‍ താന്‍ കുറ്റക്കാരനല്ലെന്നും ഡി ജി പി പറയുന്നു.

---- facebook comment plugin here -----

Latest