Connect with us

Kerala

സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വി എസ് കാതികുടത്ത്

Published

|

Last Updated

തൃശൂര്‍: നീറ്റ ജലാറ്റില്‍ കമ്പനിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ കാതികുടത്തെത്തി. സി പി എമ്മും സമര സമിതിയും വെവ്വേറെയാണ് വി എസ്സിന് സ്വീകരണം നല്‍കിയത്.

കാതികുടം നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ അടുത്തിടെയാണ് സി പി എം പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നത്. അത്‌കൊണ്ട് തന്നെ വി എസ് കാതികുടം സന്ദര്‍ശം പലതവണ മാറ്റിവെച്ചിരുന്നു. കമ്പനിയിലെ തൊഴിലാളികളും വി എസ്സിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു.