Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടായതു മൂലം രണ്ട് ദിവസമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വൈദ്യുത നിയന്ത്രണം പിന്‍വലിച്ചു. ഒഡീഷയിലെ താല്‍ച്ചര്‍ വൈദ്യുതി നിലയത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി ലഭിച്ചതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ കോറിഡോര്‍ സംവിധാനം സജ്ജീകരിച്ചതുമാണ് നിയന്ത്രണം പിന്‍വലിക്കാന്‍ സഹായകമായത്.

താല്‍ച്ചര്‍ നിലയത്തില്‍നിന്ന് 420 മെഗാവാട്ട് വൈദ്യുതിയാണു പ്രതിദിനം കേരളത്തിനു ലഭിക്കേണ്ടത്. എന്നാല്‍ നിലയത്തിലെ യന്ത്രത്തകരാറും കല്‍ക്കരിയുടെ ദൗര്‍ലഭ്യവും മൂലം വൈദ്യുതിയുടെ ലഭ്യത 75 മെഗാവാട്ടായി കുറഞ്ഞിരുന്നു. തുടര്‍ന്നാണു വെള്ളിയാഴ്ച മുതല്‍ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. ശനിയാഴ്ച വൈകിട്ടു വരെ താല്‍ച്ചറില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയുടെ അളവ് 149 മെഗാവാട്ടായി വര്‍ധിച്ചിരുന്നു. ഞായറാഴ്ച ഇത് 180 മെഗാവാട്ടായതോടെയാണ് നിയന്ത്രണം പിന്‍വലിക്കാന്‍ കെ എസ് ഇ ബി തീരുമാനമെടുത്തത്.

ആന്ധ്രയിലെ വൈദ്യുത നിലയങ്ങളില്‍ തെലുങ്കാന വിഷയത്തിലെ ബന്ദ് മൂലം പ്രവര്‍ത്തനം മുടങ്ങിയതും സംസ്ഥാനത്തിന് തിരിച്ചടിയായിരുന്നു.

[post-marguee]