Connect with us

National

ട്രെയിന്‍ പാളം തെറ്റി: കൊങ്കണില്‍ ഗതാഗതം താറുമാറായി

Published

|

Last Updated

രത്‌നഗിരി: ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മുംബൈ – ഗോവ മണ്ഡോവി എക്‌സ്പ്രസ് ട്രെയിനാണ് ഞായറാഴ്ച ഉച്ചയോടെ പാളം തെറ്റിയത്. രത്‌നഗിരിക്കടുത്ത് ഖേദ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എന്‍ജിനും ഒന്നാമത്തെ ബോഗിയുമാണ് പാളം തെറ്റിയത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് അത്യാഹിതം ഒഴിവാക്കിയത്.

ഒരു ട്രാക്കിലൂടെ മാത്രമാണ് ഇപ്പോള്‍ ഇതുവഴി ട്രെയിന്‍ കടത്തിവിടുന്നത്. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല വണ്ടികളും വൈകും.