Connect with us

Kerala

പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതി അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: പതിനാറുകാരനെ തട്ടിക്കൊണ്ടു പീഡിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓടനാവട്ടം ചെന്നാപ്പാറ സ്വദേശിനി ബിജി എന്ന ലിസി (30) യെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയുടെ ബന്ധു കൂടിയാണ് ബിജി.

ഇരുവരെയും കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് മുംബൈയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരെ കേസെടുത്തു. തുടര്‍ന്ന് പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ കൗണ്‍സിലിംഗിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ലിസിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ട് കുട്ടികളുമുണ്ട്.