Connect with us

International

മലാലക്ക് വീണ്ടും താലിബാന്റെ ഭീഷണി

Published

|

Last Updated

ഇസ്‌ലാമാബാദ്/ ലണ്ടന്‍: മലാലാ യൂസുഫ്‌സായിക്ക് വീണ്ടും താലിബാന്റെ വധഭീഷണി. സാഹചര്യം ഒത്തുവരികയാണെങ്കില്‍ മലാലയെ വധിക്കുമെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പരിഗണിച്ചിരിക്കെയാണ് മലാലക്ക് ഭീഷണിയുമായി താലിബാന്‍ രംഗത്തെത്തിയത്.
അതിനിടെ, പാക്കിസ്ഥാന്റെ ഭാവി മാറ്റിപ്പണിയാന്‍ രാഷ്ട്രീയ പ്രവേശനത്തിന് മോഹമുണ്ടെന്നും താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മലാല യൂസുഫ്‌സായ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സ്വാത്ത് താഴ്‌വരയില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റതിനെ തുടര്‍ന്നാണ് 16 കാരിയായ മലാല ഇംഗ്ലണ്ടില്‍ ചികിത്സക്ക് എത്തിയത്. പിന്നീട് ഇവിടെ താമസമാക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയാണ് തന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നിലെ ലക്ഷ്യമെന്നും മലാല ബി ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഭീകരവാദത്തോടുള്ള തന്റെ പോരാട്ടം അടുത്ത തലമുറക്ക് വിദ്യാഭ്യാസം നല്‍കിയാണെന്നും പാക്കിസ്ഥാനിലേക്ക് തന്നെ തിരിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്നും മലാല അറിയിച്ചു.

Latest