Connect with us

National

എസ് ബി ഐയുടെ തലപ്പത്ത് പ്രഥമ വനിത

Published

|

Last Updated

മുംബൈ: സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്ത് ഇതാദ്യമായി വനിത. പ്രഥമ ചെയര്‍പേഴ്‌സനായി അരുന്ധതി ഭട്ടാചാര്യയെ തിരഞ്ഞെടുത്തു. ബേങ്കിന്റെ മാനേജിംഗ് ഡയറക്ടറും മുഖ്യ സാമ്പത്തിക ഓഫീസറും ആയിരുന്നു 57 കാരിയായ അരുന്ധതി. പാര്‍ഥിപ് ചൗധരി കഴിഞ്ഞ 30 ന് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. പ്രൊബേഷണറി ഓഫീസറായി 1977 ലാണ് ഭട്ടാചാര്യ നിയമിതയായത്. 36 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവിലാണ് അവര്‍ ബേങ്കിന്റെ തലപ്പത്തെത്തുന്നത്.