Connect with us

National

'എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കില്ല'

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗ്. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ തയ്യാറാണെന്നുള്ള സിംഗിന്റെ പ്രസ്താവന കടുത്ത വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് സിംഗ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ 32,000 കോടി രൂപയുടെ പാക്കേജിന് ശേഷം കൂടുതല്‍ പണം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും എയര്‍ ഇന്ത്യ സ്വയം പര്യാപ്തമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.