Connect with us

National

ബി സി സി ഐ പ്രസിഡന്റായി ശ്രീനിവാസന് തുടരാം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബി സി സി ഐയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്‍ ശ്രീനിവാസന് സുപ്രിം കോടതി അനുമതി നല്‍കി. ഐ പി എല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ കോടതി പുതിയ പാനലിനെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. ബി സി സി ഐയുടെ അധ്യക്ഷ പദവി ഏറ്റെടുക്കാമെങ്കിലും ഐ പി എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുതെന്ന് കോടതി ശ്രീനിവാസന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ചിരുന്ന മുകുള്‍ മുദ്ഗയുടെ നേതൃത്വത്തിലുള്ള പാനലിനെയാണ് കേസന്വേഷണത്തിന് സുപ്രിം കോടതി ചുമതലപ്പെടുത്തിയിരുന്നത്. നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി പാനലിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ശ്രീനിവാസനെ ബി സി സി ഐയുടെ തലപ്പത്ത് നിന്ന് നേരത്തെ മാറ്റിനിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ ബി സി സി ഐ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മാസം 29ന് ചെന്നൈയില്‍ നടന്ന ബി സി സി ഐ വാര്‍ഷിക യോഗത്തില്‍ ശ്രീനിവാസന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Latest