Connect with us

Kerala

മുഖ്യമന്ത്രി ശൈലി മാറ്റണം: കോണ്‍ഗ്രസ് നേതൃത്വത്തിന് മുരളീധരന്റെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശൈലിമാറ്റണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍ എംഎല്‍എ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. നയപരമായ കാര്യങ്ങളില്‍ മുഖ്യമന്ത്രി പാര്‍ട്ടിയുമായി ആലോചിക്കുന്നില്ലെന്ന് മുരളീധരന്‍ കത്തില്‍ ആരോപിക്കുന്നു. കെപിസിസി പ്രസിഡന്റിനേയും കോണ്‍ഗ്രസ് എംഎല്‍എ മാരെയും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കണമെന്നും ഹൈക്കമാന്റിനോട് മുരളീധരന്‍ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ സംശയം ദൂലീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലും മുരളീധരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ എ.കെ ആന്റണി ഇടപെടണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശൈലി മാറ്റണമെന്ന ആവശ്യവുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest