Connect with us

Kerala

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തില്‍ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടിയില്ലെന്ന് സര്‍ക്കാര്‍. താക്കീത് മാത്രം മതിയെന്ന് കാണിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. വിഷയത്തില്‍ എ ഡി ജി പി ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. രണ്ട് തവണ സസ്‌പെന്‍ഷനിലായത് പരിഗണിച്ചാണ് സര്‍ക്കാറിന്റെ തീരുമാനം.

ഇതോടെ തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിനുള്ള തടസ്സം നീങ്ങി.

തച്ചങ്കരി അനുമതിയില്ലാതെ ദുബൈയില്‍ പോയെന്നും അവിടെ അനധികൃതമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു.

Latest