Connect with us

National

കടല്‍ക്കൊല കേസ്: ഇറ്റലിയുടെ സമ്മര്‍ദത്തിന് കേന്ദ്രം വഴങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ സമ്മര്‍ദത്തിന് കേന്ദ്രം വഴങ്ങുന്നു. നാവികരെ ചോദ്യം ചെയ്യുന്നതിന് വേണ്ടി എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക്്് അയച്ചേക്കും. നാവികരെ ഇന്ത്യയിലേക്ക്് എത്തിക്കാന്‍ കഴിയില്ലെന്ന് ഇറ്റലി നേരത്തെ വ്യക്തമാക്കിയിരുന്നു. നാവികരെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇറ്റലി സര്‍ക്കാര്‍ മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട്് വെച്ചിരിക്കുന്നത്. ചോദ്യാവലി തയ്യാറാക്കിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ സാക്ഷികളെ ചോദ്യം ചെയ്യാം, അല്ലെങ്കില്‍ എന്‍ഐഎ സംഘത്തിന് ഇറ്റലിയില്‍ എത്തി സാക്ഷികളെ മൊഴിയെടുക്കാമെന്നും ഇറ്റലി വ്യക്തമാക്കി. എന്നാല്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. നാവികരെ ഇറ്റലി ഇന്ത്യക്ക് വിട്ട് നല്‍കില്ലെന്ന ിനലപാടി ശക്തമാക്കുകയും ചെയ്തു. തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിക്കത്തിനിടെയാണ് പുതിയ നിര്‍ദേശം നിയമമന്ത്രാലയം മുന്നോട്ട്്് വെച്ചത്. വീണ്ടും കോടതി നടപടികളിലേക്ക് കടക്കുന്നതിനോട് വിദേശകാര്യ മന്ത്രാലയത്തിനും, നിയമമന്ത്രാലയത്തിനും യോജിപ്പില്ല. സാക്ഷി വിസ്താരത്തിന് വേണ്ടി ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടി കത്തയക്കണമെന്ന് മന്താലയം എന്‍ഐഎ യോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം വഷളാവാതിക്കാന്‍ ബദല്‍ മാര്‍ഗം തേടണമെന്നാണ് നിയമമന്ത്രാലയം നിര്‍ദേശിച്ചത്.

Latest