Connect with us

International

തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രിയെ മോചിപ്പിച്ചു

Published

|

Last Updated

ട്രിപ്പോളി: സായുധസംഘം തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ വിട്ടയച്ചു. ലിബിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുല്‍ അസീസാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. റെവല്യൂഷണറി ഓപ്പറേഷന്‍സ് റൂം എന്ന വിമത ഗ്രൂപ്പാണ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയത്.
ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് അലി സിദാനെ തട്ടിക്കൊണ്ടുപോയത്. ലിബിയയില്‍ അടുത്തിടെ യുഎസ് സേന നടത്തിയ റൈഡ് രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാണ് പ്രധാനമന്ത്രയെ തട്ടിക്കൊണ്ടുപോകുന്നതിന് വിമത ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. 2012 ഓക്ടോബറിലാണ് അലി സിയാദ് ലിബിയയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്.

 

Latest