Connect with us

International

മലാലക്ക് യൂറോപ്യന്‍ യൂണിയന്റെ സഖരോവ് പുരസ്‌കാരം

Published

|

Last Updated

ലണ്ടന്‍: വിദ്യാഭ്യാസത്തിനായുള്ള അവകാശ പോരാട്ടത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പാക്കിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ഥിനി മലാല യൂസുഫ് സായിക്ക് യൂറോപ്യന്‍ യൂണിയന്റെ സഖരോവ് മനുഷ്യാവകാശ പുരസ്‌കാരം. സോവിയറ്റ് ഫിസിസിസ്റ്റ് ആന്‍ഡ്രേയ് സഖരോവിന്റെ സ്മരണാര്‍ഥമാണ് യൂറോപ്യന്‍ യൂണിയന്‍ വര്‍ഷംതോറും സഖരോവ് പുരസ്‌കാരം നല്‍കുന്നത്.

അതേസമയം, സഖരോവ് പുരസ്‌കാരം നേടാന്‍ മാത്രം മലാല ഒന്നും ചെയ്തിട്ടില്ലെന്ന് പാക്കിസ്ഥാന്‍ താലിബാന്‍ പ്രതികരിച്ചു. അവള്‍ ഇസ്ലാമിനെ വിട്ട് മതേതരവാദിയായതിനാലാണ് യൂറോപ്യന്‍ യൂനിയന്‍ അവാര്‍ഡ് സമ്മാനിച്ചതെന്നും താലിബാന്‍ വക്താവ് ശഹീദുല്ല ശാഹിദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മലാലയെ ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.