Connect with us

Kannur

ജസീറയുടെ സമരം: സംസ്ഥാനത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മണല്‍മാഫിയക്കെതിരെ ജസീറ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും, കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കുമാണ് നോട്ടീസ്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ജസീറയെ സമര വേദിയില്‍ വന്ന് കണ്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന് നല്‍കിയ നിവേദനങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും സിറിയക് ജോസഫജസീറക്ക് ഉറപ്പ് നല്‍കിയിരുന്നു. 66 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും യാതൊരു നടപടിയും അധികൃതര്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് മക്കളേയും കൂട്ടി ജസീറ ഡല്‍ഹി ജന്ദര്‍മന്ദറില്‍ എത്തിയത്.

 

Latest