Connect with us

Eranakulam

തലയില്‍ തുളച്ചു കയറിയ ആണി ശസ്ര്തക്രിയയിലൂടെ പുറത്തെടുത്തു

Published

|

Last Updated

കൊച്ചി: തലയില്‍ തറച്ചുകയറിയ ആണി ശസ്ര്തക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അമൃത ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ഈ അപൂര്‍വ ശസ്ര്തക്രിയ വിജയകരമായി നടത്തിയത്.
23 വയസ്സുള്ള ഇന്ത്യന്‍ യുവാവായ രോഗി സഊദി അറേബ്യയിലെ റിയാദില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നൈല്‍ ഗണ്‍ ഉപയോഗിച്ച് മെറ്റല്‍ ഷീറ്റ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഉന്നം തെറ്റിയ ആണി കോണ്‍ക്രീറ്റ് പോസ്റ്റില്‍ തട്ടി തിരിച്ച് അയാളുടെ ഇടത്തേകവിളിലൂടെ തറച്ചു തലയില്‍ കയറുകയായിരുന്നു. രോഗിയെ ഉടനെതന്നെ റിയാദിലെ ആശുപത്രിയില്‍ എത്തിക്കുകയും തലയുടെ എക്‌സ്‌റെ എടുക്കുകയും ചെയ്തു. തലയുടെ ഇടതുഭാഗത്തിലെ പ്രാധാന രക്ത ധമനിക്ക് പരിക്കുപറ്റിയ നിലയില്‍ ആണി തറച്ചിരുന്നതായിട്ടാണ് എക്‌സ്‌റെയില്‍ തെളിഞ്ഞിരുന്നത്. റിയാദില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം രോഗിയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തുക്കുകയായിരുന്നു
ആശുപത്രിയില്‍ എത്തുമ്പോള്‍ രോഗിക്ക് ബോധം ഉണ്ടായിരുന്നു. വലതുഭാഗത്തെ കാലിനും കൈക്കും ചെറിയ രീതിയില്‍ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രോഗിയുടെ ഇടതു കണ്ണ് ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
തലച്ചോറിലെ പ്രധാന രക്തധമനിക്കു മുറിവുണ്ടാക്കുന്ന വിധത്തില്‍ തലയോട്ടിയിലൂടെ ആഴത്തില്‍ തുളച്ചുകയറിയ നിലയിലാണ് സി റ്റി സ്‌കാനിംഗിലും ആഞ്ചിയോഗ്രാഫിയിലും കാണിച്ചിരുന്നത്. അകത്തുപ്പെട്ടുപോയ ആണിയെ പുറത്തെടുക്കുന്നതിനായി ന്യൂറോ നാവിഗേഷന്‍ സാങ്കേതിക വിദ്യയിലൂടെ അതിസൂക്ഷ്മമായ മൈക്രോ സര്‍ജിക്കല്‍ ഓപറേഷനാണ് രോഗിയില്‍ നടത്തിയത്. ഞരമ്പിനും, പ്രധാന രക്തധമനിക്കും മുറിവുകളൊന്നും ഏല്‍ക്കാതെ പ്രത്യേകം സൂക്ഷ്മമായിട്ടാണ് ആണി പുറത്തെടുത്തത്.

Latest