Connect with us

International

സമാധാനത്തിനുള്ള നൊബേല്‍ രാസായുധ നിരോധന സംഘടനക്ക്

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം അന്താരാഷ്ട്ര രാസായുധ നിരോധന സംഘടന (ഒ പി സി ഡബ്ല്യൂ) ക്ക്. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് ചൂണ്ടിക്കാട്ടിയാണ് സംഘടനയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഒപിസിഡബ്ല്യുവിന്‍റെ ശ്രമഫലമായിട്ടാണ് 2014ന്‍റെ പകുതിയോടെ മുഴുവന്‍ രാസായുധങ്ങളും നശിപ്പിക്കാന്‍ സിറിയയിലെ വിമതരും സര്‍ക്കാരും തീരുമാനമെടുത്തത്.

ലോകത്ത് വര്‍ധിച്ചുവരുന്ന രാസായുധം ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തോടെ 1997ലാണ് ഒപിസിഡബ്ല്യൂ രൂപീകൃതമായത്. നെതര്‍ലണ്ടിലെ ഹേഗ് ആണ് സംഘടനയുടെ ആസ്ഥാനം. ഇന്ത്യ ഉള്‍പ്പെടെ 190 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.