Connect with us

National

കാശ്മീരി യുവാക്കള്‍ക്ക് എതിരെ വ്യാജ കേസ്: കോടതി ഇടപെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ കേസുകള്‍ ചമച്ച് കാശ്മീരി യുവാക്കളെ പീഡിപ്പിക്കുന്നതിനെതിരെ കോടതിയുടെ ഇടപെടല്‍. ജാവേദ് അഹ്മദ് ടാന്‍ഡ്ര, ആശിഖ് അലി ഭട്ട് എന്നീ കാശ്മീരി യുവാക്കളെ വ്യാജ തീവ്രവാദ കേസില്‍ ഉള്‍പ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുത്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡല്‍ഹി കോടതി സിറ്റി പോലീസ് കമ്മീഷനറോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ജാവേദ് അഹ്മദ് ടാന്‍ഡ്രും ആശിഖ് അലി ഭട്ടും 2009 ആഗസ്റ്റ് ആറിന് ജമ്മുവില്‍ നിന്ന് ആഗസ്റ്റ് 15ന് മുമ്പ് ആക്രമണലക്ഷ്യത്തോടെ തോക്കും ഗ്രനേഡുമായി എച്ച് ആര്‍ 36 സി 3036 എന്ന കാറില്‍ ഡല്‍ഹിയലെത്തിയെന്നാണ് കേസ്. ഡല്‍ഹി ജുമാ മസ്ജിദിന് സമീപം ഇവരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയുതുവെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
എന്നാല്‍, സംഭവത്തില്‍ യഥാര്‍ഥ തെളിവുകല്‍ നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും പ്രതികളാക്കപ്പെട്ടവരെ പിടികൂടിയത് അമര്‍നാഥ് എക്‌സ്പ്രസില്‍ നിന്നാണെന്നും ഇവരെ ഇത്തരമൊരു കേസില്‍ ഉള്‍പ്പടുത്തുകയായിരുന്നെന്നും ജഡ്ജി അതുല്‍ കുമാര്‍ ഗരാഗ് വിധിയില്‍ പറഞ്ഞു. ആഗസ്റ്റ് ആറിന് ഈ കാര്‍ ജമ്മുവിലെ കാര്‍മലിലെയും അമ്പാലയിലെയും ടോള്‍ പ്ലാസിയില്‍ കണ്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
കാര്‍ ഇവരുടെ അടുത്ത ഒരാള്‍ക്ക് അപ്പോള്‍ തന്നെ കൈമാറി എന്നാണ് ഡല്‍ഹി പോലീസിന്റെ ഭാഷ്യം. എന്നാല്‍, ഇത്തരത്തില്‍ ഒരു കേസില്‍ ഇവരെ പ്രതികളാകാനുള്ള സാധുത ഇല്ലെന്ന് കോടതി വിധിച്ചു.

Latest