Connect with us

International

തീവ്രവാദ ബന്ധം: 350 പേരുടെ സ്വത്തുക്കള്‍ തുര്‍ക്കി മരവിപ്പിച്ചു

Published

|

Last Updated

അങ്കാറ: അല്‍ഖാഇദയുമായോ താലിബാനുമായോ ബന്ധമുണ്ടെന്ന് യു എന്‍ രക്ഷാസമിതി ചൂണ്ടിക്കാട്ടിയ 350 വ്യക്തികളുടെയും പന്ത്രണ്ടോളം സംഘടനകളുടെയും സ്വത്ത് വകകള്‍ തുര്‍ക്കി മരവിപ്പിച്ചു. ഈ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും തുര്‍ക്കിയിലുള്ള മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ തുര്‍ക്കി സര്‍ക്കാര്‍ വ്യക്തമാക്കി. സിറിയയിലെ ബശര്‍ അല്‍ അസദ്
ഭരണകൂടത്തിനെതിരെ ആക്രമണം നടത്തുന്ന അല്‍ ഖാഇദ ഗ്രൂപ്പുകളെ തുര്‍ക്കി സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് തീരുമാനം. 2012 മുതല്‍ അല്‍ ഖാഇദ ഗ്രൂപ്പുകളുമായി ബന്ധമുള്ള 129 പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി മുഅമ്മര്‍ ഗുലര്‍ പറഞ്ഞു.

Latest