Connect with us

Ongoing News

പ്രചോദന സ്രോതസ് ഇല്ലാതാകും: ദ്രാവിഡ്‌

Published

|

Last Updated

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് വലിയ നഷ്ടമാകുമെന്ന് രാഹുല്‍ദ്രാവിഡ്. യുവതാരങ്ങള്‍ക്ക് നഷ്ടമാകുന്നത് വലിയ പ്രചോദന സ്രോതസ്സിനെയാണ്. ഡ്രസിംഗ് റൂമില്‍ സച്ചിനുമായി ഇടപഴകാന്‍ സാധിക്കുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇന്ത്യന്‍ ടീമില്‍ സച്ചിനെക്കാള്‍ ഏഴ് വര്‍ഷം ജൂനിയറായ താന്‍ അനുഭവിച്ചറിഞ്ഞതാണ് ആ മഹനീയ സാന്നിധ്യം. സച്ചിന്റെ കിറ്റ് ബാഗിനടുത്ത് തന്റെ കിറ്റ് ബാഗ് വെക്കുന്നത് പോലും പ്രചോദനമായിരുന്നു- ദ്രാവിഡ് പറഞ്ഞു.ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സച്ചിന്‍. ലോകം മുഴുവന്‍ സച്ചിന്‍ രാഷ്ട്രത്തിന്റെ അഭിമാനമുയര്‍ത്തി. ഔപചാരികതയില്ലാതെ എപ്പോഴും സമീപിക്കാവുന്ന വ്യക്തിയാണ് സച്ചിന്‍. ബാറ്റിംഗ് സംശയങ്ങള്‍ ദുരീകരിക്കാന്‍ സച്ചിന്‍ കൂടുതല്‍ സമയം ചെലവഴിക്കും. യുവതാരങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുക, നിര്‍ദേശങ്ങള്‍ നല്‍കാന്‍ സച്ചിന്‍ ഡ്രസിംഗ് റൂമില്‍ ഉണ്ടാകില്ലെന്നത് തന്നെയാകും.
വിരമിക്കല്‍ തീരുമാനം സച്ചിന്റെ ഹൃദയത്തില്‍ നിന്ന് വന്നതാണ്. കുടുംബവുമായി ചര്‍ച്ച ചെയ്തതിന് ശേഷം. വിരമിക്കലിന്റെ നിരാശ സച്ചിനില്‍ ഉണ്ടെങ്കിലും, വിടപറയാനുള്ള അനുയോജ്യ സമയം ഇതു തന്നെയെന്ന ഉത്തമബോധ്യംസച്ചിനുണ്ടെന്നും ദ്രാവിഡ്.

Latest