Connect with us

Ongoing News

ഗൂഗിള്‍ നിങ്ങളെ വിറ്റ് കാശാക്കുന്നത് തടയാന്‍ മാര്‍ഗമുണ്ട്

Published

|

Last Updated

ഗൂഗിള്‍ നിങ്ങളെ വിറ്റ് കാശാക്കുന്നത് തടയാന്‍ മാര്‍ഗമുണ്ട്. പ്രൈവസി സെറ്റിംഗ്‌സില്‍ വരുത്തിയ പുതിയ മാറ്റം അനുസരിച്ച് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ ഒരുങ്ങിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തി ഇത് തടയാനും ഗൂഗിള്‍ അവസരം നല്‍കുന്നുണ്ട്. ഇതിനായി താഴെ് പറയും പ്രകാരം ചെയ്യുക:

1) ഗൂഗിളിന്റെ ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പേജ് സന്ദര്‍ശിക്കുക.
2) ഈ പേജില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ Based upon my activity, Google may show my name and profile photo in shared endorsements that appear in ads എന്ന് എഴുതിയ ചെക്ക് ബോക്‌സ് കാണാം.
3) ഇതിലെ ടിക് മാര്‍ക്ക് ഒഴിവാക്കി സേവ് ചെയ്യുക. ഇതോടെ ഗൂഗിള്‍ പരസ്യങ്ങളില്‍ നിന്ന് നിങ്ങളുടെ ചിത്രം ഒഴിവാകും.