Connect with us

Kozhikode

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു

Published

|

Last Updated

താമരശ്ശേരി: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. വെളിമണ്ണ തെക്കുവീട്ടില്‍ വട്ടക്കണ്ടിയില്‍ അബ്ദുസ്സമദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുതുള്ളിപുഴില്‍ പോര്‍ങ്ങോട്ടൂര്‍ കടവിന് സമീപത്തായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇര്‍ഫാന്‍ കയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ പുറത്തെടുത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം വെളിമണ്ണ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: ഷരീഫ. സഹോദരങ്ങള്‍: ഇഹ്‌സാന്‍ അലി, ഫാത്തിമ ഹിദ. എം എല്‍ എ മാരായ വി എം ഉമ്മര്‍ മാസ്റ്റര്‍, സി മോയിന്‍കുട്ടി, പി ടി എ റഹീം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Latest