Connect with us

Idukki

വിവാദ പ്രസംഗത്തിന് ശേഷം ആദ്യമായി എം എം മണി മണക്കാട്ട്

Published

|

Last Updated

തൊടുപുഴ : വിവാദ പ്രസംഗത്തിന് ശേഷം ആദ്യമായി സി പി എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി വീണ്ടും മണക്കാട്ടെത്തി. ചിറ്റൂര്‍ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംബന്ധിക്കാനാണ് മണിയെത്തിയത്. ഒന്നര വര്‍ഷം മുമ്പ് മണക്കാട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് മണിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മണക്കാട്ടെ പ്രസംഗത്തിലൂടെ അഞ്ചേരി ബേബി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. 45 ദിവസം ജയിലില്‍ കിടന്നു. ഒടുവില്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജയില്‍ മോചിതനായി. ഏഴ് മാസത്തോളം ജില്ലയില്‍ പ്രവേശിക്കാനാകാതെ പ്രവാസിയായി ജീവിച്ചു.

വീണ്ടും ഇടുക്കിയിലെത്തിയിട്ട് 2 മാസം ആകുന്നതേ ഉളളൂ. പ്രസംഗത്തില്‍ വിവാദ വിഷയങ്ങളിലൊന്നും മണി തൊട്ടില്ല. തന്റെ പഴയ പ്രസംഗം വിവാദമാക്കിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് മണി പറഞ്ഞു. തന്റെ പ്രസംഗത്തിനെതിരെ കേസെടുത്തതിലൂടെ തന്നെ സംസ്ഥാന നേതാവാക്കി ഉയര്‍ത്തുകയാണ് ചെയ്തതെന്ന് മണി പറഞ്ഞു.

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിയെയും ഇടുക്കി എം.പി പിടി തോമസിനെയും രൂക്ഷമായ വിമര്‍ശിച്ചു. മൂവരും നികൃഷ്ട ജീവികളാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മണി പറഞ്ഞു. സമ്മേളന വേദിയിലെത്തിയ മണിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.